വയനാട്: തിരുനെല്ലിയില്‍ മാവോയിസ്റ്റ് ആക്രമണം. തിരുനെല്ലി ക്ഷേത്രത്തിന് സമീപമുള്ള അഗ്രഹാരം റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ത്തു.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാനയാണെന്ന് കരുതി നടത്തിപ്പുകാരും ജീവനക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കന്നട ഭാഷ സംസാരിക്കുന്ന ഒരു സംഘം ആളുകള്‍ റിസോര്‍ട്ട് തകര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നിമിഷ നേരം കൊണ്ടുതന്നെ ആക്രമണം നടത്തി സംഘം വനത്തിലേക്ക് തിരിച്ചുപോയിയെന്ന് ഇവര്‍ പറയുന്നു.
റിസോര്‍ട്ടിന്റെ ചില്ലുകള്‍, ടേബിളിന്റെ ചില്ലുകള്‍ എന്നിവ സംഘം അടിച്ച് തകര്‍ത്തു. കമ്പ്യൂട്ടര്‍ മറിച്ചിട്ടു. റിസോര്‍ട്ടിന്റെ മെയിന്‍ ഗേറ്റില്‍ പത്താംവാര്‍ഷികം പ്രമാണിച്ചുള്ള പോസ്റ്ററും ഒട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: