തൃശൂര്‍: യു.ഡി.എഫ് ഏകോപനസമിതി യോഗം 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചിയില്‍ ചേരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. മദ്യനയം, റബ്ബര്‍ വിലയിടിവ്, മുല്ലപ്പെരിയാര്‍ വിഷയം, രജിസ്ട്രേഷന് ഫീസ്, പഞ്ചായത്ത് കെട്ടിട നികുതി വര്‍ദ്ധനവ്, നെല്‍വയല്‍ സംരക്ഷണ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ജനപക്ഷയാത്രയെത്തുടര്ന്നാണ് യോഗം ചേരാന്‍ വൈകിയതെന്നും തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: