ന്യൂദല്‍ഹി: ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ സമയത്ത് ജോലിക്ക് എത്തുന്നത് വെറും 25 ശതമാനം പേര് മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശാനുസരണം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെ്രടിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് ഇക്കാര്യം വെളിവായത്.
ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് ജോലിസമയം. അരമണിക്കൂര്‍ ഉച്ചഭക്ഷണ സമയം. അതായത് ആകെ എട്ടു മണിക്കൂര്‍ ജോലി. ആഴ്ചയില്‍ 40 മണിക്കൂര്‍, മാസം 176 മണിക്കൂര്‍ ജോലി.
എന്നാല്‍ ജീവനക്കാരില്‍ നല്ലൊരു പങ്കും അര മണിക്കൂര്‍ വൈകിയാണ് എത്തുന്നത്.
എന്നാല്‍ മടങ്ങിപ്പോകുന്നതില്‍ അത്ഭുതകരമായ കൃത്യനിഷ്ഠയാണ്, കൃത്യം അഞ്ചരയ്ക്കു തന്നെ സീറ്റ് കാലിയാക്കിയിരിക്കും. ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ജീവനക്കാരുടെ കള്ളക്കളി പൊളിഞ്ഞുതുടങ്ങി. മാസം 165 മണിക്കൂര്‍ പോലും മിക്കവരും ജോലി ചെയ്യുന്നില്ല.
ജീവനക്കാര്‍ കൃത്യസമയത്ത് ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ വന്നയുടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എല്ലാ ഓഫീസുകളിലും ബയോ അറ്റന്‍ഡന്‍സ് സംവിധാനം നടപ്പാക്കി ജീവനക്കാരെ നിരീക്ഷിച്ചുവന്നിരുന്നത്.
ഒന്‍പതര കഴിഞ്ഞുവരുന്ന ജീവനക്കാര്‍ പകുതി ദിവസം അവധി രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ആരും ഇത് ചെയ്യാറില്ല. മാത്രമല്ല സീനിയര്‍ ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: