അഞ്ചല്‍: മാതാഅമൃതാനന്ദമയീ ദേവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പുനലൂര്‍ എംഎല്‍എ അഡ്വ.കെ.രാജു പറഞ്ഞു. കുരുവിക്കോണം പുഷ്പാംഗദന് ബില്‍ഡിംഗില്‍ ആരംഭിച്ച അമൃതാനന്ദമയി സത്സംഗ കേന്ദ്രത്തില്‍ വിവിധ സഹായങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയി ദേവിയുടെ സ്ഥാപനങ്ങള്‍ മാതൃകാപരമായി ആണ് പ്രവര്‍ത്തിക്കുന്നതെന്നും അവയിലൂടെ സമൂഹത്തിലെ ആശയറ്റ ജനവിഭാഗങ്ങള്‍ക്ക് സഹായമെത്തുന്നത് ശ്ലാഘിക്കപ്പെടേണ്ടതാണെന്നും എംഎല്‍എ പറഞ്ഞു. മഠം ഏര്‍പ്പെടുത്തിയ വിദ്യാമൃതം പഠനസഹായം നിരവധി കുട്ടികള്‍ക്ക് അദ്ദേഹം വിതരണം ചെയ്തു. വിധവാ-അഗതി പെന്ഷന് വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.വാസവന്, സുജാ ചന്ദ്രബാബു, ശ്യാമളാവിജയന്, ആലഞ്ചേരി ജയചന്ദ്രന്, അഡ്വ.അനില്‍കുമാര്‍, അജയന് എന്നിവര്‍ സംസാരിച്ചു. ബ്രഹ്മചാരി മുരളീകൃഷ്ണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. എം.കെ.വിദ്യാധരന് അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ സജീഷ് വടമണ്‍ സ്വാഗതവും മോഹനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: