ചാത്തന്നൂര്‍: എംപിമാരും എംഎല്‍എമാരും പാവങ്ങളോട് കരുണ കാണിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചാത്തന്നൂരില്‍ പറഞ്ഞു. പാവങ്ങള്‍ക്ക് എന്തെങ്കിലും കൊടുത്തിട്ട് തന്നതിനേക്കാള്‍ കൂടുതല്‍ പത്രത്തിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പരസ്യം ചെയ്യുകയാണ്.
ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്.ജയലാലിനെ വേദിയിലിരുത്തി കൊണ്ടാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞത്. സാമൂഹ്യനീതിയുടെ നാമവാക്യം തെറ്റിച്ചുകൊണ്ട് പിന്നോക്കഅധസ്ഥിതവര്ഗക്കാരെ അവഗണിക്കുന്ന സര്‍ക്കാരുകളാണ് കേരളത്തില്‍ മാറിമാറി ഭരിക്കുന്നത്. പിന്നോക്കഅധസ്ഥിത വര്‍ഗക്കാരെ അവഗണിക്കുന്ന ഈ സര്‍ക്കാരുകള്‍ ഉള്ളവന് കൊടുക്കാതെ ഇല്ലാത്തവന് കൊടുത്ത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ആര്.ശങ്കര്‍ കേരളത്തിന്റെ ഭരണസാരഥ്യത്തിലിരുന്നപ്പോള്‍ മാത്രമേ എസ്എന്‍ഡിപിയോഗത്തിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടുള്ളൂ. അതിനുശേഷം 42 വര്‍ഷം മാറിമാറി ഭരിച്ചിരുന്ന ഭരണക്കാരുടെ ബലിയാടായി എസ്എന്‍ഡിപി പ്രസ്ഥാനങ്ങള്‍ മാറി. അതുകൊണ്ട് തന്നെ കാലാകാലങ്ങളായി കേരളം മാറിമാറി ഭരിക്കുന്നവര്‍ എസ്എന്‍ഡിപി യോഗത്തെ അവഗണിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിര്‍മ്മിച്ച മള്‍ട്ടി സ്പോര്‍ട്സ് മിനി സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എസ്.ജയലാല്‍ എംഎല്‍എ നിര്‍വഹിച്ചു.
എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. സ്പോര്‍ട്സ് യുവജനകാര്യവകുപ്പ് അസി.സെക്രട്ടറി എസ്.നജ്മുദ്ദീന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.സജന്‍ലാല്‍ കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: