കൊച്ചി: മണ്ഡല മകരവിളക്കിനെത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നേത്യത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ‘അമൃത ഹെല്‍ത്ത് കെയര്‍ ആശുപത്രി’ പമ്പയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഭദ്രദീപം കൊളുത്തി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാമി തുരിയാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും, മരുന്നും കൂടാതെ പാരമെഡിക്കല്‍ സ്റ്റാഫ്, സന്നദ്ധസേവകര്‍ എന്നിവരുടെ സേവനങ്ങളും ഭക്തന്മാര്ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: