കൊച്ചി: അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന് എന്‍.എല്‍. ബാലകൃഷ്ണന് സഹായഹസ്തവുമായി ഉയരംകൂടിയവരുടെ സംഘടനയായ ‘ടോള്‍ മെന്‍ സന്മനസ്സ് ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്’.
ചലച്ചിത്രതാരം ടോള്‍മെന്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള ചാലക്കുടി ടോള്‍മെന്‍ സന്മനസ്സ് ട്രസ്റ്റാണ് ബാലകൃഷ്ണന് കൈത്താങ്ങായത്. സ്മോള്മെന് സന്മനസ്സ് ഗ്രൂപ്പിന്റെ പ്രതിനിധിയായി സിനി ആര്‍ട്ടിസ്റ്റ് അറുമുഖന്റെ സാന്നിദ്ധ്യത്തിലാണ് തിരുവനന്തപുരം പിരപ്പന്‍കോട് സെന്റ ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണന് ധനസഹായം കൈമാറിയത്.
കടുത്ത പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. താരസംഘടനയായ അമ്മയില്‍ നിന്ന് ലഭിക്കുന്ന 5000 രൂപയാണ് കുടുംബത്തിന്റെ ഏകവരുമാനം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ചികിത്സയും ജീവിതവും.
170ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് എന്‍.എല്‍. ബാലകൃഷ്ണന്റെ ചലച്ചിത്ര മേഖലയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യവേഷങ്ങളിലൂടെ അഭിനേതാവ് എന്ന നിലയിലും അദ്ദേഹം തിളങ്ങി. അടൂര്‍, ജി. അരവന്ദന്‍, ജോണ്‍ ഏബ്രഹാം, പദ്മരാജന്, ഭരതന്, കെ.ജി.ജോര്‍ജ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: