ന്യൂദല്‍ഹി: പ്രളയദുരിതത്തില്‍ നിന്നും മുക്തമാകാത്തതിനാല്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന അവാമി നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന ആവ ശ്യം ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു, ജസ്റ്റീസ് എ.കെ. സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് നിരസിച്ചത്.
ജമ്മുകശ്മീരിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: