കൊച്ചി: ന്യയാസനങ്ങളെ ജനകീയ വിധികൊണ്ട് മാറ്റൊലി കൊള്ളിച്ച ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ നൂറാം പിറന്നാളിന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി എത്തിയത് അപൂര്‍വ്വമായ ഒരു സമ്മാനവുമായി.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയശേഷം കേരളത്തിലെത്തിയ യൂസഫലി കമ്പനി ആദ്യമായി ഇറക്കിയ തേയിലയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അഞ്ച് അപൂര്‍വ്വ നാണയങ്ങളുമാണ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്ക് സദ്ഗമയില്‍ എത്തി സമ്മാനിച്ചത്.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ കൊടിയടയാളമായി മാറിയ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരുരു മലയാളി സ്വന്തമാക്കിയതിന്റെ അഭിമാന മുഹൂര്‍ത്തം പങ്ക് വച്ച കൃഷ്ണയ്യര്‍ ഇനിയും ഉയരങ്ങളിലെത്തുമെന്ന പ്രാര്‍ത്ഥനയോടെ യൂസഫലിയെ അനുഗ്രഹിച്ചു. മകന് രമേഷും മരുമകള്‍ ലതയും സമീപമുണ്ടായിരുന്നു. ഹൈക്കോടതിയിലെ സ്വീകരണത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ആയിരുന്നു ഇന്നലെ ഉച്ചക്ക് 12 മണിയോടെ എം.എ. യൂസഫലി ആശംസ നേരാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: