തൊടുപുഴ: കുമാരമംഗലം വള്ളിയാനിക്കാവ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്ര ശ്രീകോവില്‍ കുത്തിത്തുറന്ന് നാല് കാണിക്കവഞ്ചികളിലെ പണം കവര്‍ന്നു.
പതിനായിരത്തിലേറെ രൂപ അപഹരിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന് മുന്നില്‍ കിണ്ടിയില്‍ വെള്ളവും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.
സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ നിരത്തിയിട്ട നിലയിലാണ്. വഴിപാട് രസീത് ഇനത്തില്‍ കിട്ടിയ ആയിരത്തോളം രൂപയും കവര്‍ന്നിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാരന് രവി അമ്പലം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടന്‍ തന്നെ ക്ഷേത്ര മാനേജരെ വിവരം അറിയിച്ചു. ഇദ്ദേഹമാണ് തൊടുപുഴ പോലീസിനെ വിവരം അറിയിച്ചത്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാളം ലഭിച്ചിട്ടുണ്ട്. വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിക്കൂട്ടില്‍ ദേവസ്വം ബോര്‍ഡ്
കുമാരമംഗലം: ക്ഷേത്രത്തില്‍ കാവല്കാരനെ നിയമിക്കാത്തതാണ് മോഷ്ടാക്കള്‍ക്ക് ഗുണകരമാകുന്നത്. പല തവണ ഈക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ കാവല്‍ക്കാരനെ നിയമിക്കുന്നതിന് ബോര്‍ഡ് തയ്യാറായിട്ടില്ല. പൂജാരി മാത്രമാണ് സ്ഥിരം ജീവനക്കാരന്.
രണ്ട് മാസം മുന്‍പാണ് കഴകമായി താല്‍ക്കാലിക ജീവനക്കാരനെ നിശ്ചയിച്ചത്. മോഷ്ടാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യ
പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: