വടക്കാഞ്ചേരി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മുന്നറിയിപ്പ് ഇല്ലാതെ തുടങ്ങിയ കള്ള്ഷാപ്പ് ജനകീയപ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം അടച്ചുപൂട്ടി.എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമുള്ള ബാറിനു മുന്നില്‍ ഓട്ടുപാറ റേഞ്ചില്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് നമ്പര്‍ ഒമ്പതില്‍ കെ.കെ.സുരേന്ദ്രന്റെ പേരില്‍ ലൈസന്‍സുള്ള ഷാപ്പാണ് ഇന്നലെ നാട്ടുകാര്‍ അടപ്പിച്ചത്. ഇന്നലെ കാലത്ത് മാനേജര്‍ വന്ന് ഷാപ്പ് തുറന്നപ്പോള്‍ ജനകീയപ്രതിഷേധം ആളിക്കത്തി.ഏറെ തിരക്കുള്ള ഓട്ടുപാറ-വാഴാനി റോഡരികിലെ റെയില്‍വേഗേറ്റിന് സമീപം കള്ള്ഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് ഷാപ്പ് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ ഷാപ്പിന്റെ ബോര്‍ഡ് അഴിച്ചുമാറ്റി. ജീവനക്കാരെ പുറത്തിറക്കിവിട്ടു. ഷാപ്പ് അടച്ചുപൂട്ടുകയും ചെയ്തു.ഓട്ടുപാറ പട്ടണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാപ്പ് പുതിയ കെട്ടിടനിര്‍മ്മാണത്തിനായി മാറ്റിയതാണെന്നും മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മാറ്റിയതെന്നുമാണ് ലൈസന്‍സി അവകാശപ്പെടുന്നത്. എന്നാല്‍ നിലവില്‍ ബാര്‍ പ്രവര്‍ത്തനംകൊണ്ടുതന്നെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരം ഇരുട്ടിയാല്‍ ഇനി കുടിയന്മാരുടെ ശല്യംകൂടി സഹിക്കേണ്ടിവരുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാന്‍ പറ്റാത്ത ഇപ്പോഴത്തെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഷാപ്പ് അടപ്പിക്കാന്‍ നാട്ടുകാര്‍ പറഞ്ഞു.
ഒരു കാരണവശാലും ഷാപ്പ് പ്രവര്‍ത്തിക്കാന്‍ സമ്മതിക്കിലെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇതിനിടെ ഓട്ടുപാറ എങ്കക്കാട് റെയില്‍വെ ഗെയ്റ്റിന് സമീപം പ്രവര്‍ത്തനമാരംഭിച്ച കള്ള് ഷാപ്പിന് നിയമാനുസൃതം ലൈസന്‍സ് ഉണ്ടെന്നാണ് എക്സ്സൈസ്അധികൃതരുടെ വിശദികരണം.
പഞ്ചായത്തിന്റെ അനുമതിയോ, പഞ്ചായത്ത് ലൈസന്‍സ് ഷാപ്പിനില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുബ്രഹ്മണ്യന് പറയുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചതെനാനണ് അറിയുന്നത്.പി.ജി.രവീന്ദ്രന്,എം.വി.ഗോവിന്ദന്‍കുട്ടി,വിജയന്,മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: