ചേര്‍ത്തല: റവന്യു ജില്ലാ സ്കൂള്‍ കായിക മേളയില്‍ 36 ഇനങ്ങള്‍ പൂര്ത്തിയാപ്പോള് ചേര്‍ത്തല ഉപജില്ല 167 പോയിന്റുകള്‍ നേടി മുന്നിട്ടുനില്‍ക്കുന്നു. മാവേലിക്കര ഉപജില്ല 48 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്തും 38 പോയിന്റുകള്‍ നേടി തുറവൂര്‍ ഉപജില്ല മുന്നാംസ്ഥാനത്തുമെത്തി. സ്കൂള്‍ വിഭാഗത്തില്‍ ചാരമംഗലം ഡിവിഎച്ച്എസ്എസ് 11 സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 78 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്തും, മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലും ഉള്‍പ്പെടെ 33 പോയിന്റുകള്‍ നേടി മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസ് രണ്ടാംസ്ഥാനത്തും, അഞ്ച് സ്വര്‍ണം ഒരു വെള്ളിയും നാല് വെങ്കലും ഉള്‍പ്പെടെ 32 പോയി്ന്റുകളുമായി അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് എച്ച്എസ്എസ് മുന്നാംസ്ഥാനത്തുമാണ്. ഇന്നലെ 65 മത്സര ഇനങ്ങളിലാണ് നടത്താനിരുന്നതെങ്കിലും കായിക അധ്യാപകരുടെയും ഉദ്യോഗാര്‍ഥികളുടെയും പ്രതിഷേധസമരവും ഓരോ മത്സരങ്ങള്‍ ആരംഭിക്കാനും താമസം നേരിട്ടതിനാല്‍ 36 ഫൈനല്‍ മത്സരങ്ങളെ നടത്താന്‍ കഴിഞ്ഞുള്ളു. ലോങ് ജംപ്, ഡിസ്ക്കസ് ത്രോ, 400, 4000 റിലേ തുടങ്ങിയ ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ ഇന്നത്തേക്ക് മാറ്റിവെച്ചു. 85 ഫൈനല്‍ മത്സരങ്ങളില്‍ ഇന്നത്തെ മത്സരങ്ങളും ശനിയാഴ്ച പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ മത്സരങ്ങളും ഞായറാഴ്ച യാഥാസമയത്ത് തുടങ്ങിയില്ലെങ്കല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: