ഹരിപ്പാട്: ദേശീയപായതില് കരുവാറ്റയിലും ഹരിപ്പാട്ടും ഉണ്ടായ വ്യത്യസ്ത വാഹന അപകടങ്ങളില്‍ ഒരുകുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശൂപത്രിയല് പ്രവേശിപ്പിച്ചു. പല്ലന പാനൂര്‍ സ്വദേശികളായ ഷുക്കൂര്‍ (36), ഇയാളുടെ ഭാര്യ ബീമ (20), ചെട്ടികുളങ്ങര കലക്കാലില് മധു (47), പെരുമ്പാവൂര്‍ അറക്കല്‍ ഇറമ്പകം പള്ളില് ഷിബു എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശൂപത്രിയിലും കരുനാഗപ്പള്ളി പറയക്കടവ് സ്വദേശി വിദ്യ (38), വാണികൃഷ്ണ (10) ഇവരെ ഹരിപ്പാട് താലൂക്ക് ആശൂപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപം ടാങ്കര്‍ ലോറിയും സ്കൂട്ടറുമായി ഇടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരായ ഷുക്കൂറും ഭാര്യയെയും താലൂക്ക് ആശൂപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശൂപത്രിയിലേക്ക് മാറ്റി.
വൈകിട്ട് നാലരയോടെ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം ചരക്കുലോറിയും രണ്ടുകാറുകളും കൂട്ടിയിടിച്ച് നാലൂപേര്‍ക്ക് പരിക്കേറ്റു. കാര്‍യാത്രക്കാരായ മധു, ഷിബു എന്നിവര്‍ ചെട്ടികുളങ്ങരയിലേക്ക് പോകുകയായിരുന്നു. അമൃത ആശുപത്രിയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റു കാറില്‍ സഞ്ചരിച്ചവരാണ് വിദ്യയും വാണികൃഷ്ണയും. എറണാകുളം ഭാഗത്തേക്ക് പോയ ചരക്കുലോറിയില്‍ ആദ്യം ഇടിച്ചത് ചെട്ടികുളങ്ങര ഭാഗത്തേക്ക് പോയ കാറ് ആയിരുന്നു. അപകടത്തില്‍ പെട്ട കാറിന്റെ പിന്നില്‍ കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരന്ന കാര്‍ ഇടിക്കുകായിരുന്നു. ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സൈഡിലുള്ള കുഴിയില്‍ മറിഞ്ഞു. ചെട്ടികുളങ്ങര ഭാഗത്തേക്കു വന്ന കാര്‍ ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: