മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തമായി നാണയം ഇറക്കുന്നു. ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍ കോയിനുകള്‍ ഇറക്കാനാണ് പദ്ധതി. നിലവിലെ സാമ്പദ് വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് പുതിയ നീക്കമെന്നും ഇത് പൂര്‍ണമായും ദൈവത്തിനുവേണ്ടി നീക്കിവെക്കുന്നു എന്നും സംഘടന പറയുന്നു.
നിലവിലെ ആഗോള സമ്പദ് വ്യവസ്ഥ സാത്താന്മാരായ കൊള്ളപ്പലിശക്കാര്‍ക്ക് അടിസ്ഥാനപ്പെട്ടാണ്. സമ്പദ് വ്യവസ്ഥ സ്വേച്ഛാദിപത്യപരമാണെന്നും ലോകത്തിലെ മുസ്ലീംങ്ങളെ അടിമപ്പെടുത്തുന്നതാണെന്നും ഐഎസ് നേതാവ് അബുബക്കര്‍ അല്‍-ബാഗ്ദാദി പറഞ്ഞു. ഈ സമ്പ്രദായം മാറ്റണമെന്നും അതിനാലാണ് പുതിയ നാണയും ഇറക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മുഹമ്മദ് നബിയുടെ കാലത്തെ നാണയ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാണ് ഇസ്ലാമിക് ഭീകര സംഘടനയുടെ ശ്രമം. അതേസമയം നാണയമിറക്കുന്ന പ്രഖ്യാപനം ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചരാണായുധം മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: