തൊടുപുഴ : വണ്ണപ്പുറത്ത് റവന്യൂഭൂമി കയ്യേറി മൊബൈല്‍ ടവ്വര്സ്ഥാപിച്ചത് നീക്കം ചെയ്യണമെന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന് പുല്ലുവില. വണ്ണപ്പുറം ചെമ്പകത്തിനാല്‍ കുര്യാക്കോസ് എന്നയാള്‍ക്കെതിരെയാണ് റവന്യൂവകുപ്പില്‍ പരാതി നിലനില്‍ക്കുന്നത്. കുര്യാക്കോസിന് വണ്ണപ്പുറത്ത് പട്ടയം ലഭിച്ച ഭൂമിയുണ്ട്.
ഈ ഭൂമി കാണിച്ചാണ് പഞ്ചായത്തില്‍ നിന്ന് മൊബൈല്‍ ടവ്വര്‍ നിര്‍മ്മിക്കുന്നതിനായി ഇയാള്‍ അനുമതി വാങ്ങിയത്. എന്നാല്‍ മൊബൈല്‍ ടവ്വര്‍ നിര്‍ച്ചത് റവന്യൂവിന്റെ മിച്ച ഭൂമിയിലും. ഈ മിച്ച ഭൂമിയില്‍ നിന്ന് ആഞ്ഞിലിയും കുര്യാക്കോസ് വെട്ടിവിറ്റു. ഇത് സംബന്ധിച്ച് നാട്ടുകാര്‍ തഹസീല്‍ദാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ ഭൂമിയിലെ മൊബൈല്‍ ടവ്വറിനെതിരെ ചാലില്‍ വീട്ടില്‍ സി.കെ വിജയന് എന്നയാള്‍ റവന്യൂവകുപ്പിലെ ഉന്നത അധികാരികള്‍ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്നാണ് ടവ്വര്‍ പൊളിച്ച് മാറ്റി കുര്യാക്കോസിന്റെ പട്ടയം ക്യാന്‍സല്‍ ചെയ്യാന്‍ ഉത്തരവിട്ടത്. ഇത് നടപ്പിലാക്കാന്‍ തയ്യാറാകാത്തതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് സി.കെ വിജയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: