പുത്തൂര്‍: ക്ഷേമനിധിയുടെ അപേക്ഷയില്‍ ഒപ്പു ചെയ്യുന്നതിന് മിനിമം ഫീസ് നൂറുരൂപ. അതിനാണെങ്കില്‍ രേഖകളുമില്ല. പേര് ആകട്ടെ സഹായമെന്നും.
കടമ്പനാട്ട് നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചെല്ലുന്നവര്ക്കാണ് ഈ അനുഭവം. ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്കുവേണ്ടി സാമൂഹിക ക്ഷേമനിധിവകുപ്പിന്റെ ആനുകൂല്യത്തിനുള്ള അപേക്ഷയുമായി ചെന്ന കീച്ചപ്പള്ളി സുരേഷ്ഭവനില്‍ സുരേഷിനാണ് ഈ ദുരനുഭവം. സുരേഷിന്റെ മകന് മിഥുന് ഓട്ടിസം ബാധിച്ച കുട്ടിയാണ്. 79 ശതമാനം അസുഖബാധിതനായ കുട്ടിയെ നേരിട്ടുകൊണ്ടുവന്ന് തെളിയിക്കണമെന്നാണ് ഡോക്ടര്‍ സുരേഷിനോട് ആവശ്യപ്പെട്ടത്.
ജില്ലാമെഡിക്കല്‍ ഓഫീസര്‍ നല്കിയ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും ഡോക്ടര്‍ അപേക്ഷയില്‍ ഒപ്പിട്ടുനല്കാന് തയ്യാറായില്ലത്രെ. ഒരു അപേക്ഷ അറ്റസ്റ്റ് ചെയ്യുന്നതിന് നൂറുരൂപ ഫീസ് നല്‍കണമെന്ന വ്യവസ്ഥയും ഇവിടെ ഉണ്ടെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: