പരവൂര്‍: സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ പായുന്ന സ്വകാര്യബസുകള്‍ ഭീഷണിയാകുന്നു.
കൃത്യസമയത്ത് സ്കൂളുകളിലും കോളേജുകളിലും എത്തുവാന്‍ സാധിക്കാതെ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ മൗനത്തിലാണ്. പലപ്പോഴും ചാത്തന്നൂരില്‍ നിന്നും പരവൂരിലേക്ക് ക്ലാസ് കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത്.
കൊല്ലത്ത് നിന്നുംവരുന്ന ബസുകള്‍ ചാത്തന്നൂരില്‍ പോകാതെ തിരുമുക്ക് വഴി വരുന്നതുമൂലം ചാത്തന്നൂരില്‍ ബസ് കാത്തു നില്ക്കുന്ന കുട്ടികള്‍ ഏറെ വൈകിയാണ് വീടുകളില്‍ എത്തുന്നത് ചാത്തന്നൂര്‍ വരെ പോകുന്ന ചില ബസുകള്‍ ബസ് സ്റ്റോപ്പില്‍ പോകാതെ കാഞ്ഞിരംവിള ക്ഷേത്രകവാടത്തിനുമുന്നില് തിരിഞ്ഞ് പരവൂരിലേക്ക് പോകുന്നു. ഈ സമയം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഹോംഗാര്‍ഡും ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. ഈ പ്രശ്നത്തില്‍ അടിയന്തിരമായി ജില്ലാകളക്ടര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: