ചെങ്ങന്നൂര്‍: ആത്മഹത്യാഭീഷണി മുഴക്കിയ ബംഗാള്‍ സ്വദേശിയെ ചെങ്ങന്നൂര്‍ പോലീസ് സ്നേഹധാരയില്‍ എത്തിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഇലഞ്ഞിമേല്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മരത്തിന്റെ ശിഖരത്തില്‍ കയറി കയര്‍കെട്ടി തൂങ്ങിമരിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സംഭവം നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയും മാനസിക വിഭ്രാന്തിയുള്ളതായി കണ്ടതിനെ തുടര്‍ന്ന് സ്നേഹധാരയില്‍ എത്തിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: