മാവേലിക്കര: ബിഷപ്പ്മൂര് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എസ്എഫ്ഐ-ഡിവൈഎഫ്ഐ സംഘം നടത്തിയ ആക്രമണത്തില്‍ പ്രതിയായ രണ്ട് പേര് അറസ്റ്റില്‍. എസ്എഫ്ഐ ഭരണിക്കാവ് മേഖലാ സെക്രട്ടറി സൈനൂന്ദ്രന്, മാങ്കാംകുഴി സ്വദേശി സലിംലാല്‍ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി അഞ്ച് വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ എടുത്തിരിക്കുന്നത്. കേസില്‍ 35 പേര്‍കൂടി പ്രതിയാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
എസ്എഫ്ഐ-ഡിവൈഎഫ്ഐ സംഘത്തിന്റെ അക്രമത്തില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രിക്കാനെത്തിയ സിഐയുടെ കാറിന്റെ രണ്ട് ചില്ലുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. കെഎസ്യു ചെയര്മാന് സ്ഥാനം അടക്കം നാല് സീറ്റുകളില്‍ വിജയിച്ചു. തുടര്‍ന്ന് ആഹ്ലാദപ്രകടമായി കോളേജില്‍ നിന്ന് പുറത്തേക്ക് വന്ന കെഎസ്യുക്കാരെ കോളേജിന്റെ കവാടത്തില്‍ എസ്എഫ്ഐക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.
ഇതിനിടെ എസ്എഫ്ഐക്കാരെ പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കോളേജ് കവാടത്തില്‍ റോഡുപരോധിച്ചു. സിഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാര്‍ സിഐയുടെ കാറിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതോടെ േപാലീസ് ലാത്തിവീശി പ്രവര്ത്ത കരെ പിരിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: