ആലപ്പുഴ: റവന്യു ജില്ലാ സ്കൂള്‍ കായികമേള 15, 16 തീയതികളില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നും രണ്ടായിരത്തോളം കായികതാരങ്ങല്‍ പങ്കെടുക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 103 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൂടാതെ ആണ്-പെണ് വിഭാഗങ്ങളിലായി ക്രോസ്കണ്ട്രി മത്സരങ്ങളും നടക്കും.
വിജയികളാകുന്ന കുട്ടികള്‍ക്ക് 20 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. കായികമേളയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒഫീഷ്യല്‍സിനും അനുഗമിക്കുന്ന അദ്ധ്യാപകര്‍ക്കും രണ്ടുദിവസവും ഭക്ഷണവും ആവശ്യമായ കുട്ടികള്‍ക്കുള്ള താമസസൗകര്യവും സജ്ജമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പി. തിലോത്തമന് എംഎല്‍എ കായിമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി അദ്ധ്യക്ഷത വഹിക്കും. ചേര്‍ത്തല നഗരസഭാദ്ധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച ജമ്പിങ് ബെഡ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസിന് കൈമാറും.
16ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എസ്. ജഗദമ്മ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് സ്വാഗതം പറയും. കായിക മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. രാജേശ്വരി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: