ആലപ്പുഴ: ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്. ഗൗരിയമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. എല്‍ഡിഎഫിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനം. കെ.ആര്. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സിഎംപി നേരത്തെ തന്നെ ജെഎസ്എസുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. 15ന് ചേരുന്ന ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തിനു ശേഷം ഫോര്‍വേഡ് ബ്ലോക്കുമായി സഹകരിക്കുന്നതിനുള്ള തീരുമാനം അറിയിക്കാമെന്നായിരുന്നു ഗൗരിയമ്മയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: