തകഴി: തീര്‍ത്ഥാടനം തുടങ്ങും മുമ്പ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അട്ടിമറിച്ചു. അമ്പലപ്പുഴ-തിരുവല്ല റോഡില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് അപകടക്കെണികള്‍. ശബരിമല തീര്‍ത്ഥാടനം തുടങ്ങും മുമ്പ് കുടിവെള്ള പദ്ധതിക്കായി തകര്‍ത്ത റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയും ശബരിമല തീര്‍ത്ഥാടനവും അട്ടിമറിക്കുകയെന്ന ചിലരുടെ ആവശ്യമാണ് സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു. വടക്കന്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അയ്യപ്പന്മാര് ശബരിമലയ്ക്ക് പോകുന്നത് അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ്. എന്നാല്‍ കുടിവെള്ള പദ്ധതിക്കാര്‍ റോഡ് പൂര്‍ണമായും തകര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
റോഡ് പൊളിക്കും മുമ്പ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ പിഡബ്ല്യുഡി വിഭാഗത്തിന് പണം നല്‍കുകയും ചെയ്തു. എന്നാല്‍ അധികൃതര്‍ അലംഭാവം കാട്ടിയതായിരുന്നു റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമായത്. അമ്പലപ്പുഴ മുതല്‍ ചക്കുളത്ത് കാവ് വരെയും പൂര്‍ണമായും ഭാഗികമായും തകര്‍ന്ന റോഡുകളാണ്. ഇതില്‍ പൊടിയാടിക്ക് സമീപം വരെ രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്ന് പോകുവാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ശബരിമലയ്ക്ക് പോകുവാന്‍ എത്തുന്ന വലിയ ടൂറിസ്റ്റ് ബസുകള്‍ ഏതുസമയവും അപകടത്തില്‍പ്പെടാവുന്ന സ്ഥിതിയാണുള്ളത്. കെഎസ്ആര്‍ടിസി ബസുകള്‍ കുഴിയില്‍ താഴ്ന്ന് പോകുന്നതും പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: