കായംകുളം: വടിവാള്‍ ഉപയോഗിച്ച് സ്ത്രീകളേയും പുരുഷന്മാരേയും ആക്രമിച്ച് പണവും ആഭരണവും കവര്‍ന്ന ഏഴംഗസംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കാപ്പില്‍കിഴക്ക് നല്ലേഴത്ത് പുത്തന്‍വീട്ടില്‍ റിയാസ്ഖാന്, തെക്കേ മങ്കുഴി കീപ്പള്ളിത്തറ പുത്തന്‍വീട്ടില്‍ രാജേഷ്ബാബു, ചാരുംമൂട് കൊച്ചുവീട്ടില്‍ തെക്കതില്‍ ഷാജി, വള്ളികുന്നം മണ്ണാടിത്തറയില് സജു എന്ന സിബിന് എന്നിവരെയാണ് പോലീസ് നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കായംകുളം, കരുനാഗപ്പള്ളി, മാവേലിക്കര, കുറത്തികാട്, വള്ളികുന്നം, തൃക്കുന്നപ്പുഴ, ക്ലാപ്പന, ഓച്ചിറ, കൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ഇരുപതോളം കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച വൈറ്റ് പാന്തേഴ്സ് എന്ന ആന്റി തെഫ്റ്റ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഏഴംഗസംഘം കുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: