ചേര്‍ത്തല: അരൂരില്‍ ദേശീയപാതയിലെ വിളക്കുകാലുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. പാത പലഭാഗത്തും ഇരുട്ടിലായി. ഒടിഞ്ഞ വിളക്കുകാലുകള്‍ പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് അപകട ഭീക്ഷണിയും ഉയര്‍ത്തുന്നു. പഞ്ചായത്തില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വിളക്കുകാലുകള്‍ സ്ഥാപിക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ തന്നെയാണ് അറ്റകുറ്റപ്പണികളും നടത്തേണ്ടത്.എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധിപ്പിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആരും എത്തുന്നില്ല. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെ 22 കിലോമീറ്ററില്‍ ആയിരത്തിനുമേല്‍ വിളക്കുകളാണ് ദേശീയപാതയുടെ മീഡിയനില്‍ സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: