ആലപ്പുഴ: ബസ് യാത്രയ്ക്കിടെ കൈ പോസ്റ്റില്‍ തട്ടി വീട്ടമ്മയുടെ വിരലറ്റു. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരുമാടി അമ്പക്കുളം വീട്ടില്‍ ഡേവിഡിന്റെ ഭാര്യ മേരിക്കുട്ടി (55)യാണ് അപകടത്തിനിരയായത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 12ന് വൈകിട്ട് നാലിന് കരുമാടി-പടഹാരം റോഡിലായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് വൈദ്യുതി പോസ്റ്റിന് അരികിലൂടെ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഇതേ ബസില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവരുടെ രണ്ട് വിരലുകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: