തിരുവല്ല: ബൈപ്പാസിന് പി ന്നാലെ അപ്പര്‍കുട്ടനാട് ശുദ്ധജല പദ്ധതിയുടെ പേരിലും പിതൃത്വത്തെ ചൊല്ലി ഇടതുവലത് മുന്നണികളുടെ പോരുമുറുകുന്നു. പുളിക്കീഴ് കുടിവെളള പദ്ധതിക്കായി അനുവദിക്കപ്പെട്ട 27കോടി രൂപയെ ചൊല്ലിയാണ് പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പദ്ധതിക്ക് പണം അനുവദിച്ച ഉടന്‍തന്നെ മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് യുഡിഎഫ് ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പദ്ധതിക്ക് തുക അനുവദിച്ചത് മുഖ്യമന്ത്രിയാണെന്നായിരുന്നു യുഡിഎഫിന്റെ വാ ദം. ഇതേ സമയത്തുതന്നെ പദ്ധതിക്കാവശ്യമായ പണം അനുവദിച്ചത് എംഎല്‍എ മാത്യു ടി തോമസാണെന്ന് പറഞ്ഞ് അഭിനന്ദനം അറിയിച്ച് ഇടതുമുന്നണിയും ബോര്‍ഡുകള്‍ സ ്ഥാപിച്ചു.
ശാന്തമായി നിന്ന ആ യുദ്ധം ഇന്ന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എത്തിയതോടെ വീണ്ടും മുറുകി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് 13ന് ഉദ്ഘാടനം നടത്തുന്നത്. പദ്ധതിയുടെ പിതൃത്വം തങ്ങള്ക്കാണെ ന്ന് പറഞ്ഞ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ഈപ്പന്കുര്യനാണ് പ്രസ് താ വനയുമായി ഇപ്പോള്‍ രംഗത്തെ ത്തിയത്. ഇത് എംഎല്‍എയു ടെ പാര്‍ട്ടിയായ ജനതാദള്‍(എസ്)നെ ചൊടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ താന്‍ കൊണ്ടുവന്ന പദ്ധതിയാണ് എന്നായിരുന്നു ബ്ലോക്ക്പ്രസിഡന്റിന്റെ വാദം.് ഇതോടെ ഇതിനെ പ്രതിരോധിക്കാന്‍ എംഎല്‍എ രംഗത്തെത്തി. കഴിഞ്ഞ ജനുവരി 8ന് എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ പകര്‍പ്പ് പുറത്തുവിട്ടുകൊണ്ടാണ് ജനതാദള്‍ തിരിച്ചടിച്ചത്. നിയമസഭയില്‍ മാത്യു ടി തോമസ് ചോദിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന ഉത്തരമാണ് ജലവിഭവ വകുപ്പ് മന്ത്രി നല്‍കിയത്.
ഇടതുപക്ഷം ഭരണത്തിലുളള 2006ലാണ് അപ്പര്‍ കുട്ടനാട് പദ്ധതിക്കായുളള പ്രരംഭ നടപടികള്‍ ആരംഭിച്ചതെന്നാണ് ഇടതുമുന്നണിയുടെ വാദം. അന്ന് എം.പി യായിരുന്ന സി.എസ.് സുജാത, എംഎല്‍എ മാത്യു ടി തോമസ് എന്നിവരുടെ ശ്രമഫലമായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.
ആലപ്പുഴ കുടിവെളള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ നിരണം കണ്ടന്കാളിറോഡ് വെട്ടി കുഴിച്ചതിനെതിരെ കണ്ടന്കാളിറോഡ് സംരക്ഷണസമിതി രംഗത്തുവരുകയും ഇതോടനുബന്ധിച്ച് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി കണ്ടന്‍കാളി റോഡ് പുനരുദ്ധാരണത്തിന് 6കോടി രൂപയും അപ്പര്‍ കുട്ടനാട് കുടിവെളള പദ്ധതിയ്ക്ക് 27 കോടി രൂപയും അനുവദിക്കുകയായിരുന്നു എന്നുമാണ് ജനതാദളിന്റെ വാദം.
2102ലാണ് പദ്ധതിയുടെ പ്രാരംഭ സര്‍വ്വേ ആരംഭിച്ചത്. പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തനത്തിന്റെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെയും കിണര്‍, ജലസംഭരണി എന്നിവ നിര്‍മിക്കുന്നതിന്റെയും സര്‍വ്വേ പൂര്‍ത്തിയാക്കി പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നടപ്പിലാക്കിയ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ വലതുമുന്നണി ഒറ്റയ്ക്ക് നടത്തിയ ശ്രമമാണ് ഇപ്പോള്‍ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. എന്നാല്‍ പുറമറ്റം പഞ്ചായത്ത് ഒഴികെ നിയോജകമണ്ഡലത്തിലെ മറ്റ് മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെളള പദ്ധികള്‍ തന്റെ ശ്രമഫലമായി ലഭിച്ചുവെന്നും പുറമറ്റത്തുകൂടി പദ്ധതി നടപ്പിലാനാളള നീക്കം ശക്തമാക്കിയതായും എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്താനൊരുങ്ങുന്ന വേളയില്‍ മണ്ഡലത്തിന്റെ വികസനത്തെ മുന്‍നിര്‍ത്തി ഇതു സംബന്ധിച്ച് കൂടുതല്‍ വിവാദങ്ങള്‍ക്ക് താ ന് മുതിരുന്നില്ലെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ജനനന്മയ്ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ പിതൃത്വത്തെ ചൊല്ലി പരസ്പരം പോരടിക്കുന്ന ഇരുമുന്നണികളും നടത്തുന്ന ഇത്തരം നാടകങ്ങള്‍ നാടിന്റെ വികസനത്തെയാണ് അട്ടിമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: