കൊച്ചി: കേരളത്തിന്റെ വിവരസാങ്കേതിക മേഖലയില്‍ പുതിയൊരു മുതല്ക്കൂട്ടാകാന് പോകുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ രാവിലെ 11 മണിക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലുലു സൈബര്‍ടവര്‍ 2 ന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി അധ്യക്ഷനാകുന്നചടങ്ങില് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ലുലു സൈബര്ടവറിന്റെ മാതൃക പുറത്തിറക്കും.
350 കോടി രൂപ മുതല്‍മുടക്കില്‍ പണിയുന്ന ലുലുസൈബര്ടവര് 2ലേക്ക് ഇതിനകം രണ്ട്പ്രമുഖ അമേരിക്കന്കമ്പനികകളുമായി ധാരണയായിട്ടുണ്ട്. ശിലാസ്ഥാപനം നടക്കുന്ന അന്ന്തന്നെ കെട്ടിടത്തിന്റെ പണി ആരംഭിച്ച് 28മാസംകൊണ്ട് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.
‘പ്രഖ്യാപനത്തിലും കല്ലിടല്‍ കര്‍മ്മങ്ങളുടെയും ധാരണപത്രങ്ങളുടെയും ദീനരോദനങ്ങളാണ് നമ്മുടെ ജനത മിക്കപ്പോഴും കണ്ടുംകേട്ടും വരുന്നത്.
വെറും പ്രഖ്യാപനങ്ങളില്‍ മാത്രമല്ല, പ്രവൃത്തിയിലാണ്ഞാന് വിശ്വസിക്കുന്നത്. പറഞ്ഞ സമയത്ത്തന്നെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് വെളിച്ചം പകരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രചാരണം പുതിയ തലമുറയെ അപകടപ്പെടുത്താനും അഭ്യസ്തവിദ്യര്‍ കേരളം വിട്ടുപോകാനുംമാത്രമേ ഇടയാക്കുകയുള്ളു.
11,000 പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്ന പദ്ധതിയില്‍ 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 9 ലക്ഷം ചതുരശ്രയടി സ്ഥലം ഐടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് യൂസഫലി പറഞ്ഞു. ഊര്‍ജ്ജ ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ച് ലീഡ്സ്സര്ട്ടിഫിക്കേഷനുള്ള കെട്ടിടമാകും നിര്‍മ്മിക്കുക. രൂപകല്പന ഉള്‍പ്പെടെ കെട്ടിട നിര്‍മ്മാണത്തിനെ ഓരോഘട്ടവും രാജ്യാന്തര വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ്.
പുതിയസൈബര്ടവര് പൂര്‍ത്തിയാവുന്നതോടുകൂടി ഈ രംഗത്തെ ലുലു ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 500 കോടിരൂപയാകും. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ എല്‍.ആന്ടിയുടെ തേജോമയ ബില്‍ഡിംഗ് നേരത്തെ ലുലുഗ്രൂപ്പ് വാങ്ങി നവീകരിച്ചിരുന്നു. ലുലു സൈബര്‍ ടവര്‍1 എന്ന പേരിലുള്ള ഈ കെട്ടിട സമുച്ചയത്തിന് അടുത്തായാണ് രണ്ടാമത്തെ കെട്ടിടവും ഉയരുക. 15 ഐ.ടി. കമ്പനികളിലായി നാലായിരത്തോളംപേര്‍ ഇപ്പോള്‍ഇവിടെ ജോലി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: