ചാലക്കുടി: ആവശ്യം പോലെ വൈദ്യുതി തൊടട്ടുത്ത പ്രദേശങ്ങളില്‍ നിന്ന് ഉദ്പാദിപ്പിച്ചു കൊണ്ടു പോകുമ്പാഴും പാവപ്പെട്ട ആദിവാസി സഹോദരങ്ങള്‍ ഇരുട്ടിലായിട്ട് മാസം ഒന്നാകുന്നു. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് അടിച്ചില്‍തൊട്ടി ആദിവാസി കോളനി ഇരുട്ടിലായിട്ട്. വൈദ്യുതിക്കായുള്ള ഇവരുടെ പരാതികള്‍ക്ക് ഒരുമാസം പിന്നിട്ടിട്ടും പരിഹാരമാകുന്നില്ല. വൈദ്യുതി ഇവിടേക്ക് പോകുന്ന ലൈനില്‍ ഉണ്ടായിട്ടുള്ള ചെറിയ സാങ്കേതിക പ്രശ്നമാണ് ഇവിടെ വിതരണം തടസ്സപ്പെടുവാന്‍ കാരണം.
ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള ഷോളയാര്‍ സെക്ഷനിലെ ജീവനക്കാര്‍ ഇവിടേക്ക് വന്നിട്ടില്ലെന്ന് പറയുന്നു. ഇതോടെ ഇവരുടെ പരാതികള്‍ വനരോദനങ്ങളാവുകയാണ്. ബി.ഡി.ദേവസ്സി എം.എല്‍.എ.യുടെ നിരന്തരമായുള്ള പരിശ്രമത്തെ തുടര്‍ന്നാണ് കോളനിയിലേക്ക് വൈദ്യുതി എത്തിയത്. വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിലാണ് കോളിനിക്കാര്‍ക്ക് വൈദ്യുതി വിതരണം നല്‍കിയത്. എന്നാല്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിരുത്തവാദിത്വത്തെ തുടര്‍ന്ന് കോളനിയിലെ ഇത്തിരിവെട്ടവും ഇല്ലാതായി.
പലവട്ടം കെ.എസ്.ഇ.ബി.ഓഫീസിലെത്തി പരാതി നല്‍കിയിട്ടും ഇതുവരേയും ആരും തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ലെന്ന് കോളനി നിവാസിയും പഞ്ചായത്തംഗവും കൂടിയായ നാഗപ്പന് പറഞ്ഞു.
മലക്കപ്പാറയില്‍ നിന്നും പത്തുകിലോമീറ്റര്‍ ഇപ്പറത്തുള്ള പത്തടിപ്പാലത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കൊടും വനത്തിലൂടെ നടന്ന് വേണം അടിച്ചില്‍തൊട്ടി മുതുവ കോളനിയിലെത്താന്‍. എഴുപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ആനയുടേയും പുലിയുടേയും ഭീഷണനിയുള്ള ഇവിടെ, കോളനി നിവാസികള്‍ക്ക് വൈദ്യുതി വലിയൊരനുഗ്രഹമായിരുന്നു. നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വൈദ്യുതി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിലച്ചതില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: