ശാലീന സുന്ദരിയായും മോഡേണ്‍ പെണ്‍കുട്ടിയായും തിളങ്ങിയ ഭാമയെ ഒരു പതിനാലുകാരിയുടെ വേഷത്തില്‍ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. ഒറ്റമന്ദാരം എന്ന ചിത്രത്തിലൂടെ പതിനാല് വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയായി പ്രേക്ഷകരെ അത്ഭുതപ്പെടുത്താനൊരുങ്ങുകയാണ് ഭാമ. കൗമാരപ്രായത്തിലെ ഗര്‍ഭധാരണവും മാതൃത്വവും പ്രമേയമാക്കി വിനോദ് മങ്കരയാണ് ഒറ്റമന്ദാരത്തിന്റെ സംവിധായകന്.
ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തനിക്കുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്തിക്കുറിച്ച ചിത്രമാണെന്നാണ് ഒറ്റമന്ദാരത്തിലെ അഭിനയത്തെ കുറിച്ച് ഭാമ പറയുന്നത്. കലയെന്നാണ് ഭാമയുടെ കഥാപാത്രത്തിന്റെ പേര്.
യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള ചിത്രമാണിത്. സജിത മഠത്തില്‍ ഭാമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മൂത്തസഹോദരിയായി വേഷമിടുന്നു. സഹോദരീ ഭര്‍ത്താവിന്റെ വേഷം അവതരിപ്പിക്കുന്നത് നന്ദുവാണ്. നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്, കോഴിക്കോട് നാരായണന് നായര്‍, കൊച്ചു പ്രേമന്, ലിഷോയ്, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരും അഭിനയിക്കുന്നു. വിനോദ് മങ്കരയുടെ വരികള്ചിട്ടപ്പെടുത്തിയിരിക്കുന്നത് രമേഷ് നാരായണന്. സുജാത, വിജയ് യേശുദാസ്, ശ്വേത മോഹന്‍, മധുശ്രീ നാരായണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അജയ് മുത്താനയാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. നിര്‍മാണം, വിതരണം പാപ്പിലോണിയ വിഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: