എവിടെ ത്യാഗസന്നദ്ധതയുണ്ടോ അവിടെയാണ് ആനന്ദം എന്നാണ് ദാര്ശനീകന്മാരും ദര്‍ശനങ്ങളും ഉദ്ഘോഷിക്കുന്നത്. ധര്‍മാധര്‍മങ്ങളെ കുറിച്ച് വിപുലമായ വിചിന്തനങ്ങള്‍ ഭാരതീയ ഇതിഹാസങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.
കാലത്തെ കടന്നുനില്‍ക്കുന്ന സത്യ-ധര്‍മാനുഷ്ഠാനത്തിന്റെ ഉദാത്ത മാതൃകകളായ ഇതിഹാസങ്ങളുടെ ഓരോ പാരായണവും മഹിതവും ഉത്തുംഗവുമായ വാസ്തവീകതയുടെ ഒരു ചെറുകിരണം പ്രസരിപ്പിക്കുന്നു.
സത്യ-ധര്‍മമെന്നത് ഇതിഹാസങ്ങളുടെ ഉള്‍ക്കാമ്പും പരമ്പരയായി തുടരുവാനുള്ള ആശയസംഹിതയുമാണ്. സത്യത്തെയല്ലാതെ മറ്റൊന്നിനെയും പരമമായി കരുതേണ്ട ആവശ്യകത ഇതിഹാസങ്ങള്ക്കില്ല.
ഇതിഹാസകാലത്തെ ധര്‍മനീതി സങ്കല്പത്തെ ഇന്നത്തെ നീതിബോധം കൊണ്ടോ ധര്മബോധത്തിനാലോ വിലയിരുത്താനാവില്ല. യുദ്ധവിജയത്തിന് വേണ്ടിയും പ്രേമസാക്ഷാത്കാരത്തിനായും സാമാന്യ മനുഷ്യര്‍ അന്ധമായി എന്തും ചെയ്യും എന്നത് ലോകനീതിയാണ്.
ആര്ഷധര്മ ദര്‍ശനത്തെ അപവാഖ്യാനം ചെയ്തിട്ടല്ല, ഇതിഹാസ വ്യക്തികളുടെ ചെയ്തികളിലുള്ള വൈരുദ്ധ്യങ്ങളെ വിമര്‍ശിക്കേണ്ടത്. ഈ ലോകഗതിയേയോ ലോകനീതിയേയോ പരമധര്‍മമായി ആര്‍ഷചിന്ത അംഗീകരിക്കില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയാണ് ഡോ.എം.ലീലാവതിയുടെ ഏറ്റവും പുതിയ രചന.
സത്യ-ധര്‍മ ദര്‍ശനം
ഇതിഹാസങ്ങളില്‍
ഡോ.എം.ലീലാവതി
പ്രസാധകന്: കുരുക്ഷേത്ര പ്രകാശന്,
വില: 100,
പ്രതികരിക്കാൻ ഇവിടെ എഴുതുക: