കൊല്ലം: ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വടവൃക്ഷമായ സംസ്കൃതഭാഷ വിജ്ഞാനത്തിന്റെ അക്ഷയഖനിയാണെന്ന് കേരളസര്‍വകലാശാല മുന്‍ മലയാളവിഭാഗം മേധാവി ഡോ.വി.എസ്.ശര്‍മ്മ പറഞ്ഞു. പാരിപ്പള്ളി അമൃത ഹയര്‍സെക്കണ്ടറി സ്കൂളിന്റെ രജതജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സ്വാമി തുരിയാമൃതാനന്ദപുരി അധ്യക്ഷനായിരുന്നു. ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കവി അമൃതകീര്‍ത്തി ജേതാവ് എസ്.രമേശന്‍നായര്‍ വിശിഷ്ടാതിഥിയായിരുന്നു. സംസ്കൃത സമാരാധന ഡോ.കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂര്‍ എസിപി എസ്.മധുസൂദനന് ലഹരിവിരുദ്ധക്ലബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്.സുവര്‍ണകുമാരിയമ്മ, പിടിഎ പ്രസിഡന്റ് എ.സുന്ദരേശന് പ്രിന്‍സിപ്പല്‍ ജി.ശ്രീകുമാരി, ഡെപ്യൂട്ടി എച്ച്എം സുമം.സി.വി, കെ.രജിത, സ്റ്റാഫ് സെക്രട്ടറി ജെ.ഉണ്ണിക്കുറുപ്പ്, വി.ജെ.ശ്രീകുമാര്‍, കാവ്യശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: