ചടയമംഗലം: ഇടുക്കുപാറയില്‍ പാറക്വാറിക്കെതിരെ നടന്നുവരുന്ന ജനകീയ സമരത്തിന് പിന്തുണ നല്‍കികൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് പാറക്വാറിയും പാറമുകളിലെ ആയിരവില്ലി കാവും സന്ദര്‍ശിച്ചു.
കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന ഇടുക്കുപാറ നിവാസികള്‍ പാറകെട്ടുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന നീരുറവയാണ് ആശ്രയിക്കുന്നതെന്നും ഇത് തകര്ക്കുവാനുലഌസര്ക്കാരിന്റെ ശ്രമത്തെ ചെറുക്കുവാന്‍ ജനങ്ങളുടെ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന്, ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ ജന: സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, പരിസ്ഥിതി ഏകോപനസമിതി ജില്ലാ കണ്‍വീനര്‍ അഡ്വ.വി.കെ സന്തോഷ്കുമാര്‍, ജി.സുധാകരന്‍പിള്ള, വിന്‍സെന്റ് പ്രതിഷേധം ശക്തമായി നൂറുകണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ക്വോറിയുടെ പ്രവര്‍ത്തനം ഒരു കാരവശാലും അംഗീകരിക്കില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു. കുടിവെള്ള ക്ഷാമവും മണ്ണിടിച്ചില്‍ ഭീഷണിയും പരിസ്ഥിതി പ്രശ്നങ്ങളും ഇടുക്കുപാറയില്‍ തുടരെ ഉണ്ടായിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
പാറ ലോബികള്‍ ക്വോറി തുടങ്ങുന്നതിന് അനാവശ്യ ധൃതി കാട്ടുകയാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ജില്ലാ സംഘടനാ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, പരിസ്ഥിതി ഏകോപന സമിതി ജില്ലാപ്രസിഡന്റ് അഡ്വ.ജി.കെ സുരേഷ്, ജി.വിന്‍സെന്റ്, ദിലീപ്, സുധാകരന്‍പിള്ള എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: