ഇടുക്കി : സംസ്ഥാനത്തെ ജയിലുകളില്‍ തിരക്കൊഴിയുന്നില്ല. ജില്ലയിലെ ജയിലുകളുടെ കാര്യവും വ്യത്യസ്തമല്ല. പീരുമേട് സബ് ജയിലാണ് കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. 38 പേരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കാന്‍ ഇടമുള്ളൂ. എന്നാല്‍ ഇവിടെ അന്‍പത് പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. അഞ്ചും ആറും പേരെയാണ് ഓരോ സെല്ലിലും പാര്‍പ്പിച്ചിരിക്കുന്നു. ദേവികുളം സബ് ജയിലില്‍ 46 പേരെയാണ് പാര്‍പ്പിക്കാന്‍ സൗകര്യമുള്ളത്. ഇവിടെ 31 പേരാണ് ഉള്ളത്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്ന് ജില്ല പോലീസ് സൂപ്രണ്ട് പ്രഖ്യാപിക്കുമ്പോഴും ജയിലുകളിലെ തിരക്കൊഴിയുന്നില്ല എന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: