കോട്ടയം: ജില്ലയിലെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലേക്ക്. റബ്ബറിന്റെ വിലയിടിവിന് പുറമേ , ഏലം ഇറക്കുമതി, നെല്ല് സംഭരണത്തിലെ അപൂര്‍ണ്ണത എന്നിവ കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട മന്ത്രിമാര്‍ ഉള്‍കൊള്ളുന്ന ജില്ലയായിട്ടും കാര്‍ഷിക പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്ക്കുന്ന കാഴ്ചയാണ് പ്രകടമാകുന്നത്.
മന്ത്രിമാരുടെ അഴിമതിയും, പരസ്പരമുള്ള ആരോപണവും ജനകീയ പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായി വിലയിരുത്തപ്പെടുന്നു. സംസഥാനത്ത് യൂ.ഡിഎഫ് ഭരണത്തില്‍ ഏറ്റവും അധികം പീഡനം അനുഭവിച്ച ജില്ലയായി കോട്ടയം മാറി. സരിത പ്രശ്നവും, അപ്പിള് ട്രി അഴിമതിയും, ഇപ്പോള്‍ മന്ത്രിമാണിയുടെ അഴിമതിയും കൊണ്ട് ജില്ലയിലെ രാഷ്ട്രിയരംഗം ചൂട് പിടിക്കുമ്പോഴും കാര്‍ഷിക രംഗം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. റബ്ബര്‍ ഇറക്ക് മതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നെല്ല് സംഭരണ പൊതു മേഖലബാങ്കുകളെ ഏല്‍പ്പിക്കുന്നത് കര്‍ഷകരെ കടക്കെണിയിലാക്കുമെന്നാണ് ബാങ്കുകളുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന വിവരം. സിവില്‍ സപ്ലെയ്സ് സംഭരിക്കുന്ന നെല്ലിന്റെ വില പൊതുമേഖല ബാങ്കില്‍ നിന്ന് ലഭിക്കണമെങ്കില്‍ കര്ഷകന് കടപത്രത്തിലൊപ്പുവെക്കണമെന്നത് കര്‍ഷകരെ വിഷമിപ്പിക്കുന്നുണ്ട്. ഇത് കോട്ടയം ജില്ലക്ക് ബാധകമല്ലെന്ന് പറയുന്നുണ്ടെങ്കിലും അതിന് പുറകിലും തട്ടിപ്പുണ്ടെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
കാലം തെറ്റിപെയ്യുന്ന മഴമൂലം സമയത്ത് നെല്ല് വിളവെടുക്കാന്‍ കഴിയാതെ വിഷമത്തിലാണ്. കൊയത് യന്ത്രത്തിന്റെ ലഭ്യതയും, തൊഴിലാളികളുടെ കുറവും കര്‍ഷകരെ വലക്കുന്നുണ്ട് എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു നടപടിയുമില്ല . കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വിധത്തില്‍ വളര്‍ന്നിരിക്കുകയാണ് മുന്നണികളിലെ ഉള്‍പോരുകള്‍. ഈ അവരത്തിലാണ് കാര്‍ഷിക മേഖലയെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് കര്‍ഷകരില്‍ നേരിയ പ്രതീക്ഷ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു.രബ്ബര് വിലയിടിവ് ഉന്നയിച്ച് സമരമാരംഭിച്ച ഇടത് പക്ഷം മന്ത്രിമാണിയെ രക്ഷിക്കുന്നശ്രമത്തിനിടെ കര്‍ഷകരെ മറന്നതായി ഇടത് പക്ഷ കര്‍ഷകര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: