ബാഗ്ദാദ്: സൈനികന്റെ മുറിച്ചുമാറ്റിയ തലയുടെ മുകളില്‍ കുട്ടിയെ കൊണ്ട് നൃത്തം ചവിട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പെണ്‍കുട്ടികളെ അടിമക്കച്ചവടത്തിന് എത്തിച്ച് വില്‍ക്കുന്ന ദൃശ്യങ്ങളും ഐഎസ് ഭീകരര്‍ പുറത്തുവിട്ടു.
ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നൂറുകണക്കിനു സ്ത്രീകള്‍ക്കുവേണ്ടിയും പെണ്‍കുട്ടികള്‍ക്കുവേണ്ടിയും വിലപേശുന്നതിന്റെ ദൃശ്യങ്ങളാണ് ഐഎസ് മൊബൈലില്‍ ചിത്രീകരിച്ച വിഡിയോയാണ് സ്വകാര്യ ചാനലിന്റെ വെബ്സൈറ്റ് വഴി പുറത്തുവിട്ടിരിക്കുന്നത്.
ഇന്നു വ്യാപാരം നടത്തുന്നതിനുള്ള ദിവസമാണെന്നും ഓരോരുത്തരും അവരവരുടെ വീതം എടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും വിഡിയോയില്‍ ഒരു തീവ്രവാദി പറയുന്നു. നീലക്കണ്ണുള്ള പെണ്‍കുട്ടിയാണെങ്കില്‍ വിലയില്‍ മാറ്റം വരുമെന്ന് മറ്റൊരാള്‍ പറയുന്നു.
പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണെങ്കില്‍ ഞാനവളുടെ പല്ലുകള്‍ പരിശോധിക്കുമെന്നാണ് മറ്റൊരു തീവ്രവാദി പറയുന്നത്. ഒരു തോക്കു വാങ്ങുന്നതിനു വേണ്ടിയാണ് ഞാനിവളെ വില്‍ക്കുന്നതെന്ന് ഒരാള്‍ പറയുമ്പോള്‍ ഗ്ലോക് സംഗീതോപകരണം വാങ്ങാനാണ് ഞാനിവളെ വില്‍ക്കുന്നതെന്നാണ് മറ്റൊരു തീവ്രവാദി വിഡിയോയില്‍ പറയുന്നത്.
വിഡിയോ സത്യമാണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. ഏകദേശം 2500 ഓളം യസീനി പെണ്‍കുട്ടികളെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധബാധിത പ്രദേശങ്ങളില്‍ തീവ്രവാദികളുടെ പീഡനം രൂക്ഷമാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തടവിലാക്കപ്പെട്ട സ്ത്രീകളെ പോരാളികള്ക്കിടയില് വീതംവയ്ക്കുന്ന സംഭവം പുറത്തായിരിക്കുന്നത്.
രാവിലെ സൈനികന്റെ മുറിച്ചുമാറ്റിയ തലയില്‍ പിഞ്ചുകുഞ്ഞിനെ കൊണ്ട് നൃത്തം ചവിട്ടിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ്ഐഎസ് ഭീകരര്‍ പുറത്തുവിട്ടിരുന്നു.
തങ്ങളുടെ ക്രൂരത വെളിവാക്കാന്‍ ഭീകരര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് കരുതുന്നതായി അധികൃതര്‍ പറയുന്നു.ഭീകരുടെ ശക്തികേന്ദ്രത്തില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രം. കഴിഞ്ഞമാസം ഐഎസ്ഐഎസ് ഭീകരര്‍ ഗ്രാമീണരെ പരസ്യമായി വധിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടിരുന്നു
മൊസൂളില്‍ തിരക്കേറിയ റോഡില്‍ ഭീകരര്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റോഡിനു മുകളിലെ പാലത്തില്‍ നിന്ന് താഴെതിരക്കേറിയ റോഡില്‍ കയറില്‍ തൂങ്ങിയിറങ്ങുന്നതിന്റെയും പാലത്തിനുസമീപത്ത് പരിശീലനം നടത്തുന്നതിന്റെയും ദൃശ്യമാണ് പുറത്തുവന്നത്.
സോഷ്യല്‍ മീഡിയകളിലൂടെയാണ് ഭീകരര്‍ കൂടുതല്‍ ചിത്രങ്ങളും പുറത്തുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: