കൊടികുത്തി ക്ഷേത്രഭൂമിയിലുള്ള അവകാശവാദത്തില്‍ നിന്ന്
പാരിസണ്‍ ഗ്രൂപ്പ് പിന്മാറണം: ഇ.എസ്. ബിജു
മുണ്ടക്കയം : കൊടികുത്തി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഭദ്രകാളിക്ഷേത്ര ശ്രീകോവില്‍ നിര്‍മ്മാണം തടസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് പാരിസണ്‍ ബോയ്സ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകള്‍ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
മാനേജ്മെന്റ് തടസ്സപ്പെടുത്തിയ കൊടികുത്തി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ശ്രീ ഭദ്രകാളി പ്രതിഷ്ഠാസ്ഥാനം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഇ.എസ്.ബിജു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് പാട്ടത്തിന് നല്കിയ കൊടികുത്തി ബോയ്സ് എസ്റ്റേറ്റ്, കോഴിക്കോട് പാരിസണ്‍ ഗ്രൂപ്പിന് വിറ്റത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. എസ്റ്റേറ്റില്‍ ഏകദേശം രണ്ട് ഏക്കറോളം സ്ഥലം 1987ല്‍ ക്ഷേത്രത്തിനായി വിട്ടുനല്‍കിയിട്ടുള്ളതാണ്. ഈ ഭൂമിക്കാണ് പാരിസണ്‍ ഗ്രൂപ്പ് തടസം ഉന്നയിക്കുന്നത്.
ക്ഷേത്ര ചുറ്റുമതിലിന് വെളിയില്‍ ഉപേദവതാ പ്രതിഷ്ഠയ്ക്ക് ഭൂമിപൂജ ചെയ്യുന്ന വേളയില്‍ തടസവാദം ഉന്നയിക്കുന്ന നടപടി ഭക്തജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാക്കും. ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യത്തിനും ക്ഷേത്രഭൂമിയിലുള്ള ഭക്തജനങ്ങള്‍ക്കുള്ള അവകാശാധികാരത്തിനും വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ പാരിസണ്‍ മാനേജ്മെന്റ് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് ഹിന്ദുഐക്യവേദി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്യാധീനപ്പെട്ട പാര്‍ത്ഥസാരഥി ക്ഷേത്രഭൂമി
ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം: ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം
മുണ്ടക്കയം: മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം ഹിന്ദു സമൂഹം കാണിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാ ന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ആവശ്യപ്പെട്ടു. മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയിലെ കയ്യേറ്റങ്ങള്‍ നേരില്‍കണ്ട് ബോധ്യപ്പെട്ടതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളുടെ ക്ഷമ പരിക്ഷിക്കാതെ ക്ഷേത്രഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. ക്ഷേത്രഭൂമിയില്‍ മത്സ്യഫെഡിനായി കെട്ടിടം സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പ്രതിഷേധം വ്യാപകമായി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.സി. മോഹനന്, സെക്രട്ടറി കെ.ബി. മധു, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: