ചേര്‍ത്തല: പ്ലാസ്റ്റിക് ഉപയോഗിച്ച് കൊതുകിനെ തുരത്തുന്ന ഉപകരണം, ബൈജുവിന്റെ പുതിയ കണ്ടുപിടിത്തം ശ്രദ്ധയാകര്‍ഷിക്കുന്നു. നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ പട്ടണക്കാട് മേനാശേരി വിസ്മയം വീട്ടില്‍ കെ.സി. ബൈജുവാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് മൊസ്ക്കിറ്റോ ട്രാപ്പ് നിര്‍മ്മിച്ചത്. പ്ലാസ്റ്റിക് സാമഗ്രികള്‍ വൈദ്യുതി സഹായത്തോടെ കാര്ബബണ് ഡയോക്സൈഡ് പ്രത്യേക നിറത്തിലെ പ്രകാശം, ചെറുചൂട്, ഈര്‍പ്പം, എന്നിവ കൊതുകിനെ ആകര്‍ഷിച്ച് ഉപകരണത്തിന് സമീപം എത്തിക്കും. ഇതിലെ ഉപകരണം കൊതുകിനെ വലയിലാക്കും. ചെറു പാത്രത്തില്‍ ചൂടുള്ള പഞ്ചസാര ലായനി, ഈസ്റ്റ് ലായനി, പച്ചവെള്ളം എന്നിവയും ഇതിലുണ്ട്. ആകര്‍ഷിക്കപ്പെട്ട് വലയത്തിന് സമീപം കൊതുക് ഇതിലകപ്പെടും. ഉയര്‍ന്ന വോള്‍ട്ടേജില്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ചാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഇതിനായി പ്രത്യേക സര്‍ക്യൂട്ട് സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വാട്ട് വൈദ്യുതിയാണ് പ്രവര്‍ത്തനത്തിന് ആവശ്യം.
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കൊതുകു പെരുകുന്ന ഉറവിടങ്ങള്‍ മാത്രമല്ല അത് കൊതുകിന്റെ നാശത്തിനും കാരണമാകുന്ന തരത്തില്‍ വികസിപ്പിച്ചെടുത്ത് ഉപകരണത്തിന് 150 രൂപ മാത്രമാണ് ചിലവ്. വിപണിയില്‍ ഉള്ള കൊതുകു നിവാരണികള്‍ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുമെങ്കില്‍ ഇതില്‍ ദോഷവശങ്ങള്‍ ഒന്നുമില്ല. അരൂര്‍ കെഎസ്ഇബി ഓഫീസില്‍ സബ്ബ് എന്‍ജിനീയറായ ബൈജു ഊര്‍ജ സംരക്ഷണം, ഇലക്ട്രിക് ഷോക്ക് ഏല്ക്കാതെ ലൈനില്‍ ജോലി ചെയ്യാന്‍ ലൈന്മാന്മാരെ സഹായിക്കുന്ന ഉപകരണം ഉള്‍പ്പെടെ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാന ഊര്‍ജ സംരക്ഷണ പ്രൊമോട്ടര്‍ പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ അശ്വതി അദ്ധ്യാപികയാണ്. മകന്: അക്ഷയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: