കോട്ടയം : വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് നഗരത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. നഗരത്തിന്‍െ്റ പല ഭാഗങ്ങളില്‍ കാല് നട യാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും അസൗകര്യം ഉണ്ടാക്കുന്ന രീതിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്്. ചന്തക്കവല ബസ് സ്റ്റോപിന് സമീപം വഴിയരികില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ബസ്സുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചന്തക്കവലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ വാഹനങ്ങളാണ് കൂടുതലും ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ് നടപ്പാതകളിലും കൂടി വരുന്നു.
പോസ്റ്റോഫീസിന് സമീപമുള്ള എം.സി. റോഡില്‍ വളരെയധികം വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പാര്‍ക്ക് ചെയ്തതിന് ഏതാനും വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയിരുന്നു.എന്നാല്‍ വീണ്ടും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ടി.ബി. റോഡില്‍ കെ.എസ്.ആര്.ടി.സി.ബസ്സ്സ്റ്റാന്്റിന് സമീപം സ്വകാര്യ സ്ഥാപനങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ നടപ്പാതകളിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അനധികൃത പാര്‍ക്കിംഗ് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: