ചാരുംമൂട്: ആണ്ടുനേര്‍ച്ച അനിസ്ലാമികമാണെന്ന് ഫേസ് ബൂക്കില് പോസ്റ്റ് ചെയ്ത യുവാവിനെയും കുടുംബത്തിനെയും മൂന്ന് വര്‍ഷത്തേക്ക് ജമാഅത്ത് കമ്മറ്റിയില്‍ നിന്നും പള്ളിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആദിക്കാട്ടുകുളങ്ങര അമ്പോലിച്ചറി മേലതില്‍ (പുത്തന്‍പറമ്പില്‍) ഷെറിന് ഷാജിയെയും കുടുംബത്തെയുമാണ് മൂന്നു വര്‍ഷത്തേക്ക് പള്ളിയില്‍ നിന്നും സസ്പെന്‍ഡു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫേസ് ബൂക്കില് ആണ്ട് അനിസ്ലാമികമാണെന്ന് അഭിപ്രായപ്പെട്ട് പോസ്റ്റ് ചെയ്തത്. 25, 26, 27 തീയതികളിലായിരുന്നു ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദില്‍ ആണ്ടുനേര്‍ച്ച നടന്നത്. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ജമാഅത്ത് ഭാരവാഹികള്‍ വിശദീകരണം ചോദിച്ച് കത്ത് നല്‍കിയെങ്കിലും ഷെറിന് ഷാജി മറുപടി നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ജമാഅത്ത് കമ്മറ്റി കൂടി കുടുംബത്തെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചനമസ്ക്കാരത്തിനു ശേഷം തീരുമാനം വായിക്കുകയും നോട്ടീസ് അടിച്ചിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: