വള്ളികുന്നം: പഞ്ചായത്തില്‍ മലമേല്‍ ചന്തയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍. ഒരു കടയുടെ മുന്‍പിലാണ് മാവോയിസ്റ്റ് പോസ്റ്റര്‍ പതിച്ചിരുന്നത്. മാവോയിസ്റ്റ് രൂപീകരണത്തിന്റെ പത്താംവാര്‍ഷികത്തില്‍ പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി മാവോയിസ്റ്റ് ചേരിയില്‍ അണിനിരക്കുവാനുള്ള ആഹ്വാനവുമായി പശ്ചിമഘട്ട പ്രത്യേക മേഖലയുടെ പേരിലുള്ള പോസ്റ്ററാണ് പതിച്ചത്. ചെങ്ങന്നൂര്‍ എഎസ്പി ഡോ.അരുള്‍ആര്‍.ബി.കൃഷ്ണ, മാവേലിക്കര സിഐ: ജോസ് മാത്യു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: