കോട്ടയം: കൊഴുവനാല്‍ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം 30, 31 തീയതികളില്‍ മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ നടത്തും. 30നു രാവിലെ 8.30നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് കൊച്ചയ്യങ്കനാല്‍, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് മോളി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാധാ വി. നായര്‍, ജോസ്മോന് മുണ്ടയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ഏബ്രഹാം പുറങ്ങനാല്‍, ജിജി ജോസ് മണിയങ്ങാട്ട്, ടെസി രാജു, ജോസഫ് ആന്റണി, പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, എഇഒ പി. പത്മകുമാര്‍, ഹെഡ്മാസ്റ്റര് ജോര്‍ജുകുട്ടി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. 31നു വൈകുന്നേരം നാലിനു നടക്കുന്ന സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് കൊച്ചയ്യങ്കനാല്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: