കോട്ടയം: ആര്‍പ്പൂക്കര മെഡിക്കല്‍കോളേജിലെയും പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെയും പരിസരങ്ങളിലെയും മാലിന്യം നീക്കം ചെയ്യാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ ബിജെപി ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടിയ പ്രതിഷേധയോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുമ വിജയന് ഉദ്ഘാടനം ചെയ്തു. ദിവസേന നൂറുകണക്കിന് ആളുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ യാതൊരുവിധ ശുചീകരണപ്രവര്‍ത്തനവും നടക്കുന്നില്ല. ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകളിലെയും ഇതര കടകളിലെയും മാലിന്യം ഇവിടെയാണ് നിക്ഷേപിക്കുന്നത്. ഇതിനെതിരെ നടപടിയുമില്ല.
പ്രതിഷേധയോഗത്തിന് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ മഞ്ഞാടി, പഞ്ചായത്ത് ഭാരവാഹികളായ വിശ്വന് ചാണകപ്പറമ്പ്, രാജു ആര്‍പ്പൂക്കര, പാറയില്‍, മധു പോങ്ങാവന, ശ്രീകുമാര്‍ ഇഞ്ചിപ്പറമ്പില്‍, ഓമന മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: