ആലപ്പുഴ: വിദ്യാലയങ്ങളെ ലഹരിവിമുക്തമാക്കുന്നതിന് സര്‍ക്കാരും വിവിധ സംഘടനകളും സജീവമായി രംഗത്തിറങ്ങുമ്പോഴും ലഹരിക്ക് അടിമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കുന്നു. വൈറ്റ്നറും സൈക്കിള്‍ ട്യൂബുകളുടെ പഞ്ചര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന സൊല്യൂഷനുകളുമാണ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. നാമമാത്രമായ ചെലവില്‍ മണിക്കൂറുകളോളം ലഹരി ലഭിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവയ്ക്ക് പ്രിയം വര്‍ദ്ധിക്കുന്നു. മദ്യമോ കഞ്ചാവോ ഉപയോഗിച്ചാല്‍ മണം ഉണ്ടാകും. ഇതാകുമ്പോള്‍ അതും പേടിക്കേണ്ടതില്ല.
കഴിഞ്ഞദിവസം സ്കൂള്‍ സമയത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ കളര്‍കോട് താനാ കുളത്തിന് സമീപം പാതി മയക്കത്തില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവര്‍ നല്ല ‘കിക്കി’ലാണെന്ന് വ്യക്തമായത്. ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് വൈറ്റ്നറുകളും സൊല്യൂഷനും കണ്ടെത്തി. പുന്നപ്രയിലെ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പിന്നീട് പുന്നപ്ര പോലീസിനെ വിവരമറിയിക്കുകയും പോലീസ് കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം അയ്ക്കുകയുമായിരുന്നു.
ഒരുഭാഗത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുമ്പോഴാണ് വിദ്യാര്‍ത്ഥികളില്‍ ഒരുവിഭാഗം ലഹരിക്ക് അടിമകളാകുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരം കുട്ടികള്‍ക്കുണ്ടാകുന്നത്. കഴിഞ്ഞദിവസങ്ങളില്‍ അമ്പലപ്പുഴ ഭാഗത്ത് വിദ്യാര്ത്ഥിവിദ്യാര്ത്ഥിനികളെ സമീപ പ്രദേശങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പിടികൂടിയിരുന്നു. മക്കള്‍ സ്കൂളിലേക്ക് തന്നെയാണോ പോകുന്നതെന്ന് അറിയാന്‍ രക്ഷാകര്‍ത്താക്കളും സ്കൂളില്‍ കുട്ടികള്‍ എത്തിയില്ലെങ്കില്‍ അന്വേഷിക്കാന്‍ അദ്ധ്യാപകരും തയാറായില്ലെങ്കി ല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: