തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്ര ഭക്തജനസമിതി നടത്തുന്ന പിരിവുകള്‍ ദേവസ്വം ബോര്‍ഡ് ചട്ടത്തിന്റെ ലംഘനമെന്നും ക്രിമിനല്‍ കുറ്റമെന്നും കാണിച്ച് വൈക്കം ക്ഷേത്രത്തിലെ മുന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ കെ. സോമന്‍നായര്‍ ഓംബുഡ്സ്മാന് പരാതി നല്കി. കേസ് ഇന്ന് പരിഗണിക്കും. വര്‍ഷങ്ങളായി ഭക്തജനസമിതി ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ഇല്ലാതെ പണം പിരിക്കുകയും കണക്കുകള്‍ തെറ്റായി സമര്‍പ്പിക്കുന്നുവെന്നും കേസ് ഫയലില്‍ പറയുന്നു. ഇതിന് മുന്‍പ് നിരവധി പരാതികള്‍ ദേവസ്വം ബോര്‍ഡില്‍ ഉന്നതര്‍ക്ക് നല്‍കിയെങ്കിലും നടപടിയാകാത്തതാണ് ഓംബുഡ്സ്മാന് പരാതി നല്കുവാന് കാരണം. സ്വര്‍ണ കൊടിമരത്തിന്റെ തറകളുടെ പൂര്‍ത്തീകരണം വൈകുന്നതും മരാമത്ത് പണികളിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കാത്തതിലുള്ള പരാതിയും ഓംബുഡ്സ്മാന് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: