മുണ്ടക്കയം: ഇടിമിന്നലില്‍ കൃഷിയിടവും വീട്ടുപകരണങ്ങളും നശിച്ചു. മരുതൂംമൂട് മങ്ങാട്ട് വീട്ടില്‍ എം.ജി. ശിവന്റെ പുരയിടത്തിലെ കൃഷിയാണ് നശിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിയോടെയാണ് ഇടിമിന്നല്‍ നാശം വിതച്ചത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഇടിമിന്നലില്‍ വീടിന്റെ അടുക്കളയുടെ പിന്‍ഭാഗം വിണ്ടുകീറി.പൈപ്പ് ലൈനുകള്‍ പൊട്ടിതെറിച്ചു.
വീടിനുള്ളിലുണ്ടായിരുന്ന ടിവി, ഫ്രിഡ്ജ് എന്നിവ കത്തിനശിക്കുകയും പുരയിടത്തിലെ കൃഷിവിളകളായ വാഴ, കപ്പ, തേക്ക് എന്നിവ നശിക്കുകയും ചെയ്തു. കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച സംരക്ഷണകയ്യാലകള് ഇടിഞ്ഞ് നശിച്ചു. ഇടിമിന്നല്‍ സമയത്ത് അടുക്കളയില്‍ ആരുമില്ലാത്തതിനാല്‍ അപായങ്ങളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: