കുമരകം: രാഷ്ട്രീയപാര്‍ട്ടികള്‍ മാറി മാറി കുത്തിയിരുപ്പ് ഉള്‍പ്പെടെയുള്ള സമരമുറകള്‍ നടത്തിയാലും കുമകത്ത് വൈദ്യുതി കിട്ടാക്കനി. ദിവസങ്ങളായി കുമരകം ഇരുട്ടിലാണ്. വൈദ്യുതി ഇല്ലെന്ന് കെഎസ്ഇബി ഓഫീസിലേക്ക് ഫോണ്‍ വിളിച്ചാല്‍ കിട്ടാറില്ല. താത്കാലികമായി ഈ ഫോണ്‍ സര്‍വ്വീസ് നിലച്ചിരിക്കുകയാണെന്ന മറുപടിമാത്രമേ മറുതലയ്ക്കല്‍ നിന്നും ലഭിക്കൂ. കാറ്റും മഴയും ഇല്ലെങ്കിലും പലപ്പോഴും കുമരകത്ത് വൈദ്യുതി ലഭിക്കുന്നത് കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രം. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അനാസ്ഥ മൂലം നാട്ടുകാര്‍ വലയുകയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതവണ വൈദ്യുതി ഓഫീസ് ഉപരോധിച്ചിരുന്നു. ഇനി ഏതു സമരമുറയാണ് വേണ്ടതെന്നാണ് ജനം ചിന്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: