കോട്ടയം: എംസി റോഡിലെ ഓട നിര്‍മ്മാണത്തിനിടയില്‍ നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ചു. ഓടയുടെ മുകളിലെ സ്ലാബ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തപ്പോഴാണ് വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴായത്. പൈപ്പ് ലൈന്‍ പൊട്ടിച്ച കോണ്ട്രാക്ടര് 5മണിക്കുതന്നെ ഇന്നലെ പണി നിര്‍ത്തിപോയി. പുളിമൂട് ജങ്ഷനില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്‍ഭാഗത്തായി രണ്ടു പൈപ്പുകള്‍ പൊട്ടി ജലം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജലം നഷ്ടപ്പെടുന്നത് തടയുന്നതിനായി പൊട്ടിയ പൈപ്പ് താത്കാലികമായി അടച്ചു വയ്ക്കാന്‍ സമീപത്തുള്ള വ്യാപാരികള്‍ പറഞ്ഞിട്ടും ചെയ്യാന്‍ കൂട്ടാക്കാതെ കോണ്ട്രാക്ടര് പോയത് പ്രതിഷേധത്തിനിടയാക്കി.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്ക് അത് കോണ്ട്രാക്ടര് ചെയ്യേണ്ട പണിയാണെന്ന് പറഞ്ഞ് മടങ്ങിപ്പോയെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. ഓടനിര്മ്മാണത്തോടനുബന്ധിച്ച് കോണ്‍ട്രാക്ടറും വാട്ടര്‍ അതോറിട്ടിയും തമ്മിലുള്ള തര്‍ക്കം നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടുള്ളതായതില് പ്രതിഷേധം രൂക്ഷമാകാനാണിട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: