ചില്ലകളിലഭയം തേടിയ
കിളികളോട് ഇലകള്‍
നിശബ്ദമായി മൊഴിഞ്ഞു
ഒരമ്പ് നിനക്കുനേരെ
ഉന്നം പിടിച്ചിട്ടുണ്ടാകും
അത് നിന്റെ മോഹങ്ങളില്‍
ഉണങ്ങാത്ത മുറിവുണ്ടാക്കും
കരുതിയിരിക്കുക
പ്രണയാതുരയായ കാമുകിയോട്
കാറ്റ് ചെവിയില്‍ മന്ത്രിച്ചു
നിന്റെ പ്രണയത്താക്കോല്
മറക്കാതിരിക്കാന്‍ ഓര്‍മിക്കുക
എന്നെങ്കിലുമൊരിക്കല്‍ തുറന്നാല്‍
പിന്നീടൊരിക്കലും
അടയ്ക്കാന്‍ കഴിയാത്തവിടവാകാം
കരുതിയിരിക്കുക
പെയ്യാന്‍ വെമ്പല്‍കൊണ്ട
മേഘങ്ങള്‍ പരസ്പരം പറഞ്ഞു
കരയാതെ കാത്ത കണ്ണീര്
കരളില്‍ കരുതുക വീര്‍പ്പടക്കലാണ്
കേള്‍ക്കാന്‍ മടിച്ച വചനം
പിന്നീട് കേള്‍ക്കുക വിഷമമാണ്
പിന്നിട്ട വഴികളിലേക്ക് മടക്കയാത്ര
മരിച്ചവരെ കണ്ടെത്തുന്നതുപോലെയാണ്
കരുതിയിരിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: