ചേര്‍ത്തല: പുന്നപ്ര-വയലാര്‍ സമരവാരാചരണത്തിന്റെ ഭാഗമായി വയലാറില്‍ നടന്ന പരിപാടിയിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലെ കുറവ് വരും ദിനങ്ങളില്‍ ചര്‍ച്ചയാകും. കഴിഞ്ഞദിവസം വയലാറില്‍ നടന്ന വാരാചരണ സമാപന സമ്മേളനത്തില്‍ സ്മാരകത്തില്‍ അഭിവാദ്യം അര്‍പ്പിക്കാനും പ്രസംഗം കേള്‍ക്കാനും അണികളുടെയും വന്‍ കുറവാണ് ചര്‍ച്ചയാകുന്നത്.
വാരാചരണ സമയത്തുതന്നെ കേന്ദ്രകമ്മറ്റി കൂടിയതിനാല്‍ പ്രധാന നേതാക്കളെല്ലാം ദല്ഹിയിലായത് നേരത്തെ തന്നെ വിവാദമായിരുന്നു. സമ്മേളനവേദിയില്‍ നേരത്തെ തന്നെ എത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അണികളില്‍ നിന്ന് ലഭിച്ച ആദരവും വിഎസ് തന്റെ പ്രസംഗ ശേഷം വേദി വിട്ടപ്പോള്‍ അണികളുടെ മുദ്രാവാക്യം വിളിയുമെല്ലാം പിണറായി ഉള്‍പ്പെടുന്ന ഔദ്യോഗിക പക്ഷനേതാക്കളില് അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
പിണറായി പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ അണികള്‍ക്കിടയില്‍ വിഎസ് അനുകൂല മുദ്രാവാക്യം ഉയര്‍ന്നത് തടയുവാന്‍ സിപിഎം ജില്ലാസെക്രട്ടറി ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള വോളന്റിയര്‍മാര്‍ വളരെ നേരം പാടുപെട്ടു. പന്ന്യന്‍ രവീന്ദ്രന് കേരള ഭരണത്തെയും വിഎസും പിണറായിയും കേന്ദ്രഭരണത്തെയും കുറ്റപ്പെടുത്തി മാത്രം സംസാരിച്ചപ്പോള്‍ 68 വര്‍ഷം മുന്‍പ് വെടിയേറ്റു മരിച്ച രക്തസാക്ഷികളുടെ അനുസ്മരണം പ്രസംഗങ്ങളില്‍ കാര്യമായി ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: