ലണ്ടന്‍:കാശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ ലണ്ടനില്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്കിയ പാക് രാഷ്ട്രീയ നേതാവും ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയ്ക്ക് കുപ്പിയേറും കൂക്കിവിളിയും. ചിലര്‍ മുട്ടകളും തക്കാളിയും വരെ ബിലാവലിന് എതിരെ എറിഞ്ഞു. പത്തിരുനൂറു പേര് മാത്രം പങ്കെടുത്ത മാര്‍ച്ച് ഒരു പാക് അനുകൂല സംഘടന തട്ടിക്കൂട്ടിയതായിരുന്നു.
ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗമായ ട്രഫള്‍ഗര്‍ സ്ക്വയറില്‍ നിന്ന് ഡൗണിംഗ് സ്ട്രീറ്റിലേക്കായിരുന്നു മാര്‍ച്ച്. ലക്ഷങ്ങളുടെ മാര്‍ച്ച് എന്നായിരുന്നു പേര്. എന്നാല്‍ റാലിയില്‍ 2000 ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ആശങ്കയറിയിച്ച് ബ്രീട്ടീഷ് സര്‍ക്കാരിന് ഹര്‍ജി നല്‍കാനും ബിലാവലിന് പദ്ധതിയുണ്ടായിരുന്നു.
പ്രസംഗിക്കാന്‍ ബിലാവല്‍ വേദിയിലേക്ക് കയറിയതോടെ മാര്‍ച്ച് അലങ്കോലമായി. ജനക്കൂട്ടം കൂക്കുവിളിക്കാനും വേദിയിലേക്ക് കാലിക്കുപ്പികള്‍ എറിയാനും തുടങ്ങി. അല്പം കഴിഞ്ഞതോടെ മുട്ടകളും തക്കാളിയും എറിഞ്ഞുതുടങ്ങി. പ്രസംഗിക്കാന്‍ ബിലാവലിനെ ജനം സമ്മതിച്ചില്ല. കുറച്ചുനേരം കാത്തുനിന്നെങ്കിലും പ്രസംഗിക്കാന്‍ കഴിയാതെ വന്നതോടെ ബിലാവലിനെ കനത്ത സുരക്ഷയില്‍ മടക്കിക്കൊണ്ടുപോയി. പാക്കിസ്ഥാന്റെ പതാകയുമായാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്.
നാണംകെട്ട് ചുവന്ന മുഖത്തോടെയാണ് ബിലാവല്‍ മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹളം കണ്ട് പോലീസെത്തി മാര്‍ച്ച് നിര്‍ത്തിച്ചു.മാര്‍ച്ച് കാശ്മീരിനുവേണ്ടി, കാശ്മീരികളുടെ ക്ഷേമത്തിനുവേണ്ടിയായിരുന്നു. ഇതില്‍ ബിലാവലിന് ഒരു കാര്യവുമില്ല.പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ബാരിസ്റ്റര്‍ സുല്‍ത്താന്‍ മഹ്മൂദ് ചൗധരിയാണ് പ്രതിഷേധം നയിച്ചിരുന്നത്. കശ്മീരിനു വേണ്ടിയും കശ്മീരികളുടെ സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതിനുവേണ്ടിയും സംഘടിപ്പിച്ച റാലിയാണിതെന്നും ഇതില്‍ ബിലാവലിന് ഒരു കാര്യവും ഇല്ലെന്നും പ്രകടനക്കാര്‍ അക്രമത്തിനിടെ പറഞ്ഞു.
നേരത്തെ, കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നും കാശ്മീരിന്റെ ഓരോ ഇഞ്ച് മണ്ണും പാകിസ്ഥാന് തിരിച്ചുപിടിക്കുമെന്നും ബിലാവല്‍ പ്രസ്താവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: